നടന് ആര്യയ്ക്കും, എങ്ക വീട്ടു മാപ്പിളൈ ഷോയ്ക്കുമെതിരെ ആഞ്ഞടിച്ച് ഗാനരചയിതാവ് വിവേക്. തുടക്കം മുതല്‍ വലിയ വിവാദം സൃഷ്ടിച്ച ഷോ അവസാനിച്ചതിന് ശേഷമാണ് വിവേക് രംഗത്ത് വന്നത്. ഷോയുടെ രണ്ടാം ഭാഗം തുടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിവേകിന്റെ രൂക്ഷ പ്രതികരണം.
‘സ്ത്രീകളുടെ മനോഭാവത്തെയും ഇഷ്ടങ്ങളെയും വളരെ മോശമായി കാണിക്കുന്ന ഷോയാണിത്.
ഈ പെണ്‍കുട്ടികള്‍ ആര്യയെ വിവാഹം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചതാണോയെന്ന് നമ്മുക്ക് തോന്നും. നമ്മുടെ തമിഴ് പെണ്‍കുട്ടികള്‍ക്ക് ആത്മാഭിമാനമുണ്ട്. ദൈവത്തെ ഓര്‍ത്തെങ്കിലും ഇനി പെണ്‍കുട്ടികളെ ചൂഷണം ചെയ്യരുത്.’ വിവേക് പറഞ്ഞു.