പിസ, ജിഗർതാണ്ട, ഇരൈവി എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെർക്കുറി എന്ന സിനിമയുടെ ടീസർ പുറത്തുവന്നു. പ്രഭുദേവ നായകനായി എത്തുന്ന ചിത്രം ഹൊറർ ത്രില്ലറാണ്. സിനിമയിൽ ഡയലോഗുകൾ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.
സനത്ത്, ഇന്ദുജ, ദീപക് പരമേശ്, ശശാങ്ക്, അനീഷ് പദ്മനാഭൻ എന്നീ പുതുമുഖങ്ങളാണ് മറ്റുതാരങ്ങൾ. സിനിമയുടെ കഥയും തിരക്കഥയും കാർത്തിക് ആണ്.
സംഗീതം സന്തോഷ് നാരായണൻ. എഡിറ്റിങ് വിവേക് ഹർഷൻ. ചിത്രം ഏപ്രിൽ 13ന് റിലീസ് ചെയ്യും.