തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു. വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം െചയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ രണ്ടാംവരവ്.
തൊണ്ടിമുതലിന് തിരക്കഥ എഴുതിയ സജീവ് പാഴൂർ ആണ് ഈ സിനിമയുടെ കഥ. ബി. ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേർന്നാണ് തിരക്കഥ. സിനിമയുടെ പേര് ഇട്ടിട്ടില്ല. ആക്ഷേപഹാസ്യത്തിലൂന്നിയായിരിക്കും കഥ പറച്ചിൽ. പ്രമേയത്തിന്റെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിദ്ധിഖ്, പ്രശസ്ത തമിഴ്സംവിധായകനും നടനുമായ മഹേന്ദ്രൻ എന്നിവരാണ് മറ്റുതാരങ്ങൾ. കൂടാെത ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷമീർ മൊഹമ്മദ് ആണ് ചിത്രസംയോജനം. സംഗീതം രാഹുൽ രാജ്. വരികൾ ഹരിനാരായണൻ. സിനിമയിലൂടെ പുതിയൊരു ഛായാഗ്രാകനെ കൂടി സംവിധായകൻ മലയാളത്തിന് പരിചയപ്പെടുത്തുന്നു. രവി വർമന്റെ ചീഫ് അസോഷ്യേറ്റ് ആയ വിഷ്ണു പണിക്കർ ആണ് സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത്. ആർട് മോഹൻദാസ്(മണി), കോസ്റ്റ്യൂംസ് പ്രവീൺ വർമ. ശബ്സംവിധാനം രംഗനാഥ് രവി
മെയ് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കാന്തല്ലൂർ , മറയൂർസ എറണാകുളം നാസിക്, കാശി എന്നിവിടങ്ങളാകും ലൊക്കേഷൻസ്. ലൈൻ ഓഫ് കളേർസിന്റെ ബാനറിൽ അരുൺ ചിത്രം നിർമിക്കുന്നു. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർ.ഡി ഇലുമിനേഷൻസ് ചിത്രം വിതരണത്തിനെത്തിക്കും.