മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. എറണാകുളം ഗ്രാൻഡ് ഹയത് ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇന്ന് ആരംഭിക്കും.
ഇതിനിടെ ചിത്രത്തിൻറെ പൂജ ചടങ്ങിലേക്ക് അപ്രതീക്ഷിത.മായി മോഹൻലാലും കടന്നുവന്നു മോഹൻലാൽ താമസിക്കുന്ന ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രാവിലെ ജിമ്മിൽ വർക്കൗട്ട് ശേഷം പുറത്തേക്ക് പോകുകയായിരുന്നു മോഹൻലാൽ. ആ സമയത്താണ് അവിടെ പൂജാ ചടങ്ങ് നടന്നത്. സംവിധായകൻ രമേശ് പിഷാരടിക്ക് എല്ലാവിധ ആശംസകളും നേർന്നു മോഹൻലാൽ.
ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ ഇതിൽ നാല് നായികമാർ ഉണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിൽ മൂന്നുപേരും പുതുമുഖങ്ങളായിരിക്കും നാലാമത്തെ നായിക ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…