തെലുങ്കിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ജെമിനി ഗണേശന്, സാവിത്രി എന്നിവരുടെ പ്രണയ ജീവിതമാണ് ചിത്രം പറയുന്നത്.
സിനിമയ്ക്കായി കീര്‍ത്തി ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മലയാളവും തമിഴും അനായാസേന പറയുന്ന കീര്‍ത്തി തെലുങ്ക് ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടിയിരുന്നു. നിരവധി ടേക്കുകളെടുത്താണ് ചിത്രത്തിലെ സംഭാഷങ്ങള്‍ കീര്‍ത്തി മികവുറ്റതാക്കിയിരുന്നത്. ഡയലോഗ് മെച്ചപ്പെടുത്തുന്നതിനായി കീര്‍ത്തി കാണിക്കുന്ന പെടാപാടാണ് വീഡിയോയില്‍ കാണിക്കുന്നത്.
എല്ലാം ചെയ്തു കഴിഞ്ഞ് അവസാനം ഒകെ ആണോ നാഗി എന്ന് സംവിധായകനോട് ചോദിക്കുന്നുമുണ്ട് നടി.സാമന്ത അക്കിനേനി, അര്ജുന് റെഡ്ഡി താരം വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തിലുണ്ട്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. നടികര്‍ തിലകം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.