വൈ.എസ്.ആര് ജഗന്റെ പിതാവും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖരറെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ തെലുങ്ക് ചിത്രമായ യാത്രയില്‍ മമ്മൂട്ടിയായിരുന്നു നായകന്. തെലുങ്കില്‍ വന്‍ വിജയം നേടിയ യാത്ര വൈ. എസ്.ആര്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നു.ഇന്ന് നടക്കുന്ന വൈ.എസ്. ആര്. ജഗന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ തിരക്കുകൾ കാരണം മമ്മൂട്ടി ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.
ഇതിനിടെ മമ്മൂട്ടി നായകനായി എത്തിയ ഉണ്ട റിലീസിന് തയ്യാറെടുക്കുകയാണ്.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ജൂൺ ആറിന് ചെറിയ പെരുന്നാൾ റിലീസായാണ് തിയേറ്ററിലെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.