രാഷ്ട്രീയത്തിനുവേണ്ടി എന്തു കോലവും കെട്ടും: ബിജെപിക്കെതിരെ പ്രതിഷേധവുമായി നടി ഖുശ്ബു പേര് മാറ്റി
താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണല്ലോ കണ്ടുവരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ സിനിമാക്കാരുടെ തേരോട്ടമായിരിക്കും. പരസ്പരം ബഹുമാനത്തോടെ സഹപ്രവര്‍ത്തകര്‍ ഒന്നിച്ചു പോകുന്ന മേഖലയാണ് സിനിമ.
ഇനി ഇവരൊക്കെ രാഷ്ട്രീയത്തിലെത്തി പരസ്പരം പോരടിക്കുന്ന അവസ്ഥ വരെ എത്തും.
അധികാരമോഹം തലയ്ക്കുപിടിച്ചാല്‍ എന്തും ചെയ്തു പോകും എന്നു പറയുന്നത് വെറുതെയല്ല.
നടി ഖുശ്ബു ബിജെപിക്കുവേണ്ടി പേരു വരെ മാറ്റിയിരിക്കുകയാണ്. ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. ‘ഖുശ്ബു സുന്ദര്‍..ഫോര്‍ ബിജെപി ഇറ്റ്സ് നഖത് ഖാന്’ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ എന്റെ പേര് എപ്പോഴും നിഷേധിച്ചിട്ടില്ല. ആ പേര് മറക്കുകയും ഇല്ല.
ഇനിമുതല്‍ ബിജെപിക്ക് വേണ്ടി മാത്രം എന്റെ പേര് നഖത്ഖാന് ആയിരിക്കുമെന്ന് നടി കുറിച്ചു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് അറിയിക്കുന്ന താരമാണ് ഖുശ്ബു.