അരങ്ങേറ്റ സിനിമയിലൂടെ ഓഡിയോ ലോഞ്ചിൽ ആരാധകരെ ഞെട്ടിക്കുന്ന ഡാൻസുമായി മാളവിക ശർമ്മ.മാളവികയുടെ ‘ഗ്ലാമർ നൃത്തം’ രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിലാണ് തെലുങ്ക് പ്രേക്ഷകരെ ഞെട്ടിച്ച നൃത്തം മാളവിക പുറത്തെടുത്തത്.
ഇരുപതുകാരിയായ മാളവിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയിലെത്തുക തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഒാഡിയോ ലോഞ്ച് വേദിയിൽ ഈ മുംബൈ സ്വദേശിനി പറഞ്ഞിരുന്നു. നെലാ ടിക്കറ്റ് മെയ് 24–ന് തീയറ്ററുകളിലെത്തും.