Categories: MalayalamNews

വീണ്ടും കരുണയുടെ ജയസൂര്യ സ്പർശം ! മുപ്പത് ഭിന്നശേഷിക്കാർക്ക് വീൽചെയർ സമ്മാനിച്ച് ജയസൂര്യ

വെറും ഒരു താരം എന്ന നിലയിൽ തന്നാൽ ആകുന്ന നല്ല പ്രവർത്തികൾ കൂടി ചെയ്യുന്ന നടനാണ് ജയസൂര്യ.അതുകൊണ്ട് തന്നെയാണ് മലയാള മനസ്സുകളിൽ ഒരു പ്രത്യേക ഇടം ജയസൂര്യയ്ക്ക് മലയാളികൾ നല്കിയിട്ടുള്ളതും.ജയസൂര്യ ചെയ്ത് വരുന്ന നല്ല പ്രവർത്തികളിൽ മറ്റൊരു ഏട് കൂടി ചേർക്കപ്പെടുകയാണ്.

വഴിത്തല ശാന്തിഗിരി കോളജിലെ റിഹാബിലിറ്റേഷൻ സെന്റർ അന്തേവാസികളായ മുപ്പത് ഭിന്നശേഷിക്കാർക്ക് നടൻ ജയസൂര്യ വീൽചെയർ സമ്മാനിച്ചു. പുതിയ സിനിമയായ ഞാൻ മേരിക്കുട്ടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശാന്തിഗിരിയിൽ എത്തിയതായിരുന്നു അദ്ദേഹം. സ്ഥലത്തെത്തി അവിടെയുള്ള അന്തേവാസികളുമായി ഇടപഴകുകയും അവരുടെ ആവശ്യം തിരിച്ചറിഞ്ഞ ശേഷം കോളജ് മാനേജ്മെന്റിനോട് തന്റെ സഹായസന്നദ്ധത അറിയിക്കുകയുമായിരുന്നു.

ശാന്തിഗിരി കോളജ്, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായാണ് ജയസൂര്യയുടെ സഹായഹസ്തം. ഭാര്യ സരിത ജയസൂര്യയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago