നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സംവിധായകനാണ് ഷാഫി. വൺമാൻ ഷോ യിലൂടെ സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഷാഫി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത് ബിബിൻ ജോർജ് നായകനായെത്തിയ ഒരു പഴയ ബോംബ് കഥയാണ്. ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. വിഷ്ണു ഉണ്ണികൃഷ്ണന്, ധ്രുവന്, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോന് എന്നിവര്‍ നായികമാരായി എത്തുന്നു. മധു, റാഫി, ധര്മജന്, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രൂപേഷ് ഓമനയും മിലന് ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.ചിത്രത്തിലെ കണ്ണാൻതുമ്പി കൂട്ടം എന്ന ഗാനം റിലീസായിരിക്കുകയാണ്.അരുൺ രാജാണ് സംഗീതം.വിജയ് യേശുദാസും റിമി ടോമിയും മൃദുല വാര്യരും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനം കാണാം