ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയെത്തിയ തനിക്ക് മകള്‍ ആരാധ്യ ഒരുക്കിയ സര്‍പ്രൈസ് പങ്കുവെച്ച് അഭിഷേക് ബച്ചന്. നീണ്ട ഇടവേളയ്ക്കു ശേഷം അഭിഷേക് ബച്ചന് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘മന്‍മര്‍സിയാം’.ഈ ചിത്രത്തിന്റെ കാശ്മീരില്‍ നടക്കുന്ന ഷൂട്ടിങ് കഴിഞ്ഞു മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അഭിഷേകിനാണു മകള്‍ ആരാധ്യ ഒരു സര്‍പ്രൈസ് ഒരുക്കിയത്
‘ഐ ലവ് യൂ പപ്പാ’ എന്ന് കുറിച്ച ഒരു കാര്‍ഡ് ആയിരുന്നു അത്.ആ കാര്‍ഡ് കണ്ടു അഭിഷേക് സോഷ്യല്‍ മീഡിയയില്‍ അത് പങ്കുവെക്കുകയും ചെയ്തു. 2016 ജൂണില്‍ ഹൗസ് ഫുള്‍ 3 എന്ന ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന് വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല.