കന്നഡ നടന് നിഖില്‍ കുമാരസ്വാമിക്കു വേണ്ടി ആധുനിക സജ്ജീകരണങ്ങളോടെ സഞ്ചരിക്കുന്ന ജിം തയാറാക്കി.കോതമംഗലത്തെ ഓജസിലാണ് കാരവൻ ഒരുക്കിയത്.
മൊബീല്‍ ജിംനേഷ്യം കൂടാതെ കിടപ്പുമുറിയും അടുക്കളയും മേക്കപ് മുറിയും അടങ്ങുന്ന മറ്റൊരു കാരവനും നിഖിലിനുവേണ്ടി നിര്‍മിച്ചുവരുന്നുണ്ട്.സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്. ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള രണ്ടു വാഹനങ്ങള്‍ക്കുമായി കോടികള്‍ ചെലവായിട്ടുണ്ട്. ജിംനേഷ്യത്തില്‍ ഒരുക്കിയിട്ടുള്ള ഉപകരണങ്ങളെല്ലാം യുഎസ് നിര്‍മിതമാണ്.
മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പൗത്രനും, കര്‍ണ്ണാടകയിലെ പ്രമുഖ നേതാവ് കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍. ജിമ്മിന് പിന്നാലെ ഒരു കോടിക്ക് മേല്‍ ചിലവിട്ട് കിടപ്പുമുറി, അടുക്കള, ബാത്രും എന്നിവയുള്‍പ്പെടെ ആഡംബര സൗകര്യങ്ങളോടെ നിഖിലിന് വേണ്ടി കാരവനും പണിയുന്നുണ്ട്.1.75 കോടി രൂപയാണ് ജിമ്മിനായി മുടക്കിയത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗേപി, പൃഥ്വിരാജ്, അനൂപ് മേനോന്, പ്രൃഥ്വിരാജ് എന്നിവര്‍ക്കുള്‍പ്പെടെ തെന്നിന്ത്യന്‍ താരങ്ങള്‍ക്കായി 40ലധികം കാരവന് ഓജസില്‍ നിര്‍മ്മിച്ചിട്ടുണ്ട്. സൈക്ലിങ് ഉപകരണത്തിനു മാത്രം ഏഴു ലക്ഷത്തോളം രൂപ വിലവരുമെന്നു പറയുന്നു. വിവിധതരം ജിംനേഷ്യം ഉപകരണങ്ങള്‍ക്ക് ഏകദേശം 90 ലക്ഷം രൂപ വിലവരും. നിഖിലിന്റെ സഞ്ചരിക്കുന്ന ജിം നാളെ ഓജസിന്റെ പടിയിറങ്ങും.