ആരാധകരോട് എന്നും തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന താരമാണ് തമിഴിന്റെ നടിപ്പിൻ നായകൻ സൂര്യ.ആരാധരോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ പുതിയ ഒരു ഉദാഹരണം കൂടി ഇപ്പോൾ അദ്ദേഹം സിനിമ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുകയാണ്.
ഈ മാസം അമ്മ ഷോയുടെ മുഖ്യ അതിഥിയായി സൂര്യ കേരളത്തിൽ എത്തിയിരുന്നു.ആ സമയം അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാൾ അദ്ദേഹത്തിന് ഒരു ഷർട്ട് സമ്മാനമായി നൽകിയിരുന്നു.
ഇപ്പോൾ അതേ ഷർട്ട് ധരിച്ച സൂര്യയുടെ ചിത്രം ഇപ്പോൾ വൈറലാവുകയാണ്.ആരാധകനോടുള്ള സ്നേഹം എന്നും തുറന്ന് കാട്ടിയ സൂര്യയുടെ ഏറ്റവും മഹത്തായ ഉദാഹരണമായി മാറുകയാണ് ഈ സംഭവം