നിപ്പാ വൈറസിനെ കേരളം ഐതിഹസികമായി പ്രതിരോധിച്ചതിന്റെ കഥ പറയുന്ന ചിത്രമാണ് വൈറസ്.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ മാസം പുറത്തിറങ്ങി. ഗംഭീര റിപ്പോർട്ടുകളാണ് ട്രയ്ലറിന് ലഭിക്കുന്നത്.
മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്ബീശന്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും.ഇതിന് മുന്നോടിയായി സുഷിൻ ശ്യാം ഈണമിട്ട വൈറസിന്റെ പ്രൊമോ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.സ്പ്രെഡ് ലൗ എന്നാണ് ഗാനത്തിന്റെ പേര്.