തിയേറ്ററുകള്‍ക്ക് വിലക്ക് നീക്കിയ ശേഷം സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതി സ്വന്തമാക്കി ആസിഫ് അലിയുടെ ബിടെക്. 1980കളിലാണ് സൗദിയില്‍ തിയേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഈ അടുത്തിടെയാണ് സൗദി ഭരണകൂടം അനുമതി നല്‍കിയത്.
മൃദുല്‍ നായർ സംവിധാനം ചെയ്ത ബിടെക് കേരളത്തില്‍ മികച്ച പ്രകടനമായിരുന്നു. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. അനൂപ് മേനോന്, അജു വര്‍ഗ്ഗീസ്, നിരഞ്ജന അനൂപ്, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം കാലയാണ്.