നൂറുകോടിയിലേക്ക് മധുരരാജ നീങ്ങുന്നു ; സ്ഥിരീകരണവുമായി നടൻ അലക്സാണ്ടർ പ്രശാന്ത്
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായിരുന്നു മധുരരാജ.ഒരു മാസ്സ് മസാല ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്തിണക്കിയാണ് മധുരരാജ എത്തിയിരുന്നത്. മാസ്‌സ്സിന് മാസ്സ് ഫൈറ്റിന് ഫൈറ്റ് കോമഡിക്ക് കോമഡി ഡാൻസിന് ഡാൻസ് അങ്ങനെ ഒരു ഫാമിലി ഇന്റർടെയ്നറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യം കൃത്യമായി ഒന്നിപ്പിച്ചിരുന്നു.ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു എന്ന സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ തന്നെ മുഖ്യ അഭിനേതാവായ അലക്സാണ്ടർ പ്രശാന്ത്. മധുരരാജയുടെ ക്ലൈമാക്സിൽ മിനിസ്റ്റർ രാജ്യും കൂട്ടരും നടന്നുവരുന്ന ഒരു ചിത്രംപങ്കുവെച്ചാണ് നൂറു കോടിയിലേക്ക് ചിത്രം കുതിക്കുന്നു എന്ന വാർത്ത അലക്സാണ്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
മധുരാജക്ക് ശേഷം അർജുൻ കപൂർ നായകനാകുന്ന ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ തന്റെ ബോളിവുഡ് രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുകയാണ് അലക്സാണ്ടർ. വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ രചിച്ച മധുരരാജ 100 കോടി ക്ലബ്ബിൽ കയറാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ മുൻപേ തന്നെ പ്രചരിച്ചിരുന്നെങ്കിലും അതിലൊരു സ്ഥിരീകരണം നിർമ്മാതാവ് നെൽസൺ ഐപ്പ് ഇതുവരെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. ഇതിനോടകം 50 കോടി കടന്ന മധുരരാജ 100 കോടി ക്ലബ്ബിൽ എത്തിയോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രം 12 ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.മധുര രാജ എന്ന ടൈറ്റിൽ കഥാപാത്രം മമൂക്കയിൽ ഭദ്രമായിരുന്നു എന്നതിനു തെളിവാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.മഹിമ നമ്പ്യാർ, ഷംന കാസിം ,അനുശ്രീ ,അന്ന രാജൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…