Categories: MalayalamNews

ശ്രീനിഷിന്റെ വീട്ടിൽ എത്തിയ ആദ്യദിനം തന്നെ ഉത്തമ ഭാര്യ ആയി മാറി പേളി മാണി; വീഡിയോ കാണാം

ആരാധകർ ഒന്നടങ്കം  ആഘോഷമാക്കി മാറ്റിയ ഒന്നാണ് പേളി-ശ്രീനിഷ് വിവാഹം. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പുതു പെണ്ണിന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് ശ്രീനിഷ്. ശ്രീനിഷിന്റെ നാടായ പാലക്കാട് ശ്രീകൃഷ്ണപുരത്ത് പുതുപെണ്ണായി രസിച്ചു നടക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. നാട്ടിലെ പറമ്പിൽ പുല്ല് ചെത്തിയും  വീട്ടിലെ കുട്ടികളുടെ കൂടെ ക്യാരംസ് കളിച്ചും അമ്പലത്തിൽ കുഞ്ഞിന്റെ ചോറൂണിനു പങ്കെടുത്തും  ചെണ്ട കൊട്ടാൻ പഠിച്ചും  പേളി നാട്ടിൻപുറത്തെ നന്മകൾ ആസ്വദിക്കുന്നു.

മെയ് അഞ്ചിന് ചൊവ്വര പള്ളിയിൽ വച്ച് ഇരുവരും ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി. പിന്നീട് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ നാട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു.
മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സെറ്റിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത്. നൂറു ദിവസം നീണ്ടുനിന്ന ഷോയുടെ ഫൈനൽ റൗണ്ടിൽ എത്തിയ ആ വേളയിലെങ്കിലും വിവാഹമോ വിവാഹനിശ്ചയമോ പ്രഖ്യാപിക്കുമെന്ന ആരാധകരുടെ കാത്തിരിപ്പാണ് വിവാഹത്തോടെ അവസാനിച്ചത്. ഷോ അവസാനിച്ച് ഏറെ വൈകാതെ തന്നെ ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago