Categories: MalayalamNews

നൂറുകോടിയിലേക്ക് മധുരരാജ നീങ്ങുന്നു ; സ്ഥിരീകരണവുമായി നടൻ അലക്സാണ്ടർ പ്രശാന്ത്

നൂറുകോടിയിലേക്ക് മധുരരാജ നീങ്ങുന്നു ; സ്ഥിരീകരണവുമായി നടൻ അലക്സാണ്ടർ പ്രശാന്ത്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായിരുന്നു മധുരരാജ.ഒരു മാസ്സ് മസാല ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേർത്തിണക്കിയാണ് മധുരരാജ എത്തിയിരുന്നത്. മാസ്‌സ്സിന് മാസ്സ് ഫൈറ്റിന് ഫൈറ്റ് കോമഡിക്ക്‌ കോമഡി ഡാൻസിന് ഡാൻസ് അങ്ങനെ ഒരു ഫാമിലി ഇന്റർടെയ്നറിന്  വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യം കൃത്യമായി ഒന്നിപ്പിച്ചിരുന്നു.ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു എന്ന സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ തന്നെ മുഖ്യ അഭിനേതാവായ അലക്സാണ്ടർ പ്രശാന്ത്. മധുരരാജയുടെ ക്ലൈമാക്സിൽ മിനിസ്റ്റർ രാജ്യും കൂട്ടരും നടന്നുവരുന്ന ഒരു ചിത്രംപങ്കുവെച്ചാണ് നൂറു കോടിയിലേക്ക് ചിത്രം കുതിക്കുന്നു എന്ന വാർത്ത അലക്സാണ്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

മധുരാജക്ക് ശേഷം അർജുൻ കപൂർ നായകനാകുന്ന ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ തന്റെ ബോളിവുഡ് രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുകയാണ് അലക്സാണ്ടർ. വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ രചിച്ച മധുരരാജ 100 കോടി ക്ലബ്ബിൽ കയറാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ മുൻപേ തന്നെ പ്രചരിച്ചിരുന്നെങ്കിലും അതിലൊരു സ്ഥിരീകരണം നിർമ്മാതാവ് നെൽസൺ ഐപ്പ് ഇതുവരെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. ഇതിനോടകം 50 കോടി കടന്ന മധുരരാജ 100 കോടി ക്ലബ്ബിൽ എത്തിയോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രം 12 ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.മധുര രാജ എന്ന ടൈറ്റിൽ കഥാപാത്രം മമൂക്കയിൽ ഭദ്രമായിരുന്നു എന്നതിനു തെളിവാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.മഹിമ നമ്പ്യാർ, ഷംന കാസിം ,അനുശ്രീ ,അന്ന രാജൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago