തൃശ്ശൂര്‍ പൂരം നേരില്‍ കാണാനെത്തിയതിന്റെ സന്തോഷം പങ്ക് വയ്ക്കുകയാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.ആദ്യമായിട്ടാണ് പൂര ദിവസം പൂരപറമ്പിൽ എത്തുവാൻ ഭാഗ്യം ലഭിച്ചത് എന്നും പൂരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശ്ശൂര്‍ പൂരം നേരിട്ടനുഭവിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു.
മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച ഒന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം. അതിനെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.’തൃശ്ശൂര്‍ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്‌നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശ്ശൂര്‍ എടുത്ത് അതിനെക്കാള്‍ മികച്ച ഒരു തൃശ്ശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം’.അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…