ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് രജനീകാന്ത്-ശങ്കര്‍ ചിത്രം 2.0 ഇന്നലെ തീയേറ്ററുകളില്‍ എത്തി. കേരളത്തില്‍ മാത്രം അഞ്ഞൂറോളം തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്ത ചിത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.വിഷ്വല്‍ എഫക്ട്സിന്റെ മായക്കാഴ്ചകളുമായാണ് യെന്തിരന്റെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തിയത്. ഡബിള്‍ റോളില്‍ രജനീകാന്തും വില്ലന്‍ വേഷത്തില്‍ അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി.
ഫോണുകളുടെ ഉപയോഗത്തെ പറ്റി കഥ പറഞ്ഞ ചിത്രത്തിൽ നിരവധി ഫോണുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്.
ഒരു ലക്ഷത്തോളം വരുന്ന മൊബൈൽ ഫോണുകളാണ് ചിത്രത്തിലെ രംഗങ്ങൾക്ക് വേണ്ടി ഉപയോഗിച്ചത് എന്ന് ആര്‍ട്ട് ഡയറെക്ടർ മുത്തുരാജ് പറയുന്നു.
ചിത്രീകരണത്തിനിടെ ഇത് സൂക്ഷിച്ചിരുന്നത് ഓരോ ബാഗുകളിൽ ആയിരുന്നു എന്നും സെറ്റിലെ പലരുടെ കൈയിലും അത്തരത്തിലുള്ള ബാഗുകൾ ഉണ്ടായിരുന്നു എന്നും ഷോപ്പുകളിൽ വെറുതെ വച്ച ഡമ്മി മൊബൈൽ ഫോണുകളാണ് കൂടുതൽ എണ്ണവും എന്ന് മുത്തുരാജ് പറയുന്നു. ഉപയോഗ ശൂന്യമായ മൊബൈലുകൾ ശേഖരിക്കാൻ പലയിടത്തും പോയി. കടകളിൽ നിന്ന് ഡമ്മി മൊബൈൽ പീസുകൾ വിലക്ക് വാങ്ങി,അദ്ദേഹം പറയുന്നു