Categories: NewsTamil

108 അടി നീളമുള്ള പോസ്റ്ററുമായി വിശ്വാസത്തെ വരവേറ്റ് തല ഫാൻസ്‌

തല അജിത് നായകനായ വിശ്വാസം പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തല ആരാധകർക്ക് പൊങ്കൽ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി എത്തുന്ന വിശ്വാസത്തിന് വമ്പൻ വരവേൽപ്പാണ് അവർ ഒരുക്കിയിരിക്കുന്നത്. ബുക്കിംഗ് ഇന്ന് ആരംഭിക്കാനിരിക്കേ തീയറ്ററുകളിൽ വമ്പൻ നിരയാണ് രാവിലെ മുതൽ തന്നെ. അതിനിടയിൽ ഏറെ വ്യത്യസ്ഥമായിരിക്കുകയാണ് തൃച്ചിയിലുള്ള തല ഫാൻസ്‌. 108 അടി നീളമുള്ള ഭീമാകാരമായ പോസ്റ്ററാണ് വിശ്വാസത്തെ വരവേൽക്കാൻ അവർ ഒരുക്കിയിരിക്കുന്നത്.

108 feet Poster of Viswasam

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന വിശ്വാസത്തിൽ നയൻതാരയാണ് നായിക. അജിത്ത് രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്.

108 feet Poster of Viswasam
108 feet Poster of Viswasam
webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago