രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ട പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനകം തന്നെ ശ്രദ്ധേയമായി തീർന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയ്ലറും ഗാനങ്ങളുമെല്ലാം പ്രേക്ഷകന്റെ ആകാംക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. അതിനിടയിൽ മറ്റൊരു തമിഴ് ചിത്രത്തിനും നേടാൻ കഴിയാത്ത ഒരു നേട്ടവും കൈവരിച്ചിരിക്കുകയാണ് പേട്ട. നാഷണൽ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് ആൽബമായിരിക്കുകയാണ് പേട്ട. അനിരുദ്ധ് ഈണമിട്ട ഗാനങ്ങൾ ഇതിനകം തന്നെ സൂപ്പർഹിറ്റാണ്.
കാർത്തിക് സുബ്ബരാജ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, നവാസുദ്ധീൻ സിദ്ധിഖി, ബോബി സിംഹ എന്നിവരും വേഷമിടുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. തിരു ക്യാമറ കൈകാര്യം ചെയ്യുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…