ശങ്കർ – രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ ടീസർ പുറത്തിറങ്ങി. 2010ൽ ഇതേ കൂട്ടുകെട്ടിൽ ഇറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഏകദേശം 543 കോടി രൂപ ചിലവഴിച്ച് ഒരുക്കുന്ന 2.0 ഇന്നേവരെ ഇന്ത്യൻ സിനിമയിൽ ഒരുക്കിയിട്ടുള്ള ഏറ്റവും ചിലവേറിയ ചിത്രമാണ്. രജനികാന്തിനെ കൂടാതെ അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എ ആർ റഹ്മാനാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഏറ്റവും പ്രബലമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്ന് ടീസർ ഉറപ്പ് തരുന്നു. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം നവംബർ 29നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.