ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് രജനീകാന്ത്-ശങ്കര്‍ ചിത്രം 2.0 കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ എത്തി. കേരളത്തില്‍ മാത്രം അഞ്ഞൂറോളം തീയേറ്ററുകളില്‍ ഒരുമിച്ച് റിലീസ് ചെയ്ത ചിത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.
അക്ഷയ്കുമാര്‍ , എമി ജാക്സണ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ചാണ് റിലീസ് ചെയ്തത്. കേരളത്തില്‍ 435 സ്ക്രീനുകളില്‍ എന്തിരന്റെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിച്ചു.വിജയ് ചിത്രമായ സര്‍ക്കാര്‍ നേടിയ 412 സ്ക്രീന്‍സ് എന്ന റെക്കോര്‍ഡാണ് 2.0 തകര്‍ത്തത്. മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.
ചിത്രത്തിന്റെ പുതിയ ടീസർ കാണാം