ശങ്കർ – രജിനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 തീയറ്ററുകളിൽ എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന 2.0 നവംബർ 29നാണ് തീയറ്ററുകളിൽ എത്തുന്ന. ഏകദേശം 600 കോടിയോളം രൂപക്ക് ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവരും അഭിനയിക്കുന്നുണ്ട്. ഏ ആർ റഹ്മാനാണ് സംഗീതം. ഇത്രയും വലിയ മുതൽമുടക്കുമായി ചിത്രം എത്തുമ്പോൾ അത് തിരിച്ചു പിടിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആ വെല്ലുവിളി ഒക്കെ പഴങ്കഥ ആയിയെന്നാണ് കേൾക്കുന്നത്.
600 കോടിക്കടുത്ത് ചിലവിട്ട ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് തന്നെ കഴിഞ്ഞ ദിവസം 120 കോടി ആയിരുന്നു. അതിന് പുറമേ സാറ്റലൈറ്റും മറ്റുമെല്ലാമായി ആകെ 490 കോടി തിരികെ നേടി എന്നാണ് റിപ്പോർട്ടുകൾ. സാറ്റലൈറ്റ് റൈറ്റ്സ് [120 കോടി], ഡിജിറ്റൽ റൈറ്റ്സ് [60 കോടി], നോർത്ത് ബെൽറ്റ് റൈറ്റ്സ് [80 കോടി], ആന്ധ്ര / തെലുങ്കാന റൈറ്റ്സ് [70 കോടി], കർണാടക റൈറ്റ്സ് [25 കോടി], കേരള റൈറ്റ്സ് [15 കോടി] എന്നിങ്ങനെ 370 കോടിയോളം അഡ്വാൻസ് ബുക്കിങ്ങ് കൂടാതെ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും നവംബർ 29 ന് ഒരു കിടിലൻ വിഷ്വൽ ട്രീറ്റ് തന്നെ പ്രതീക്ഷിക്കാം.