ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . ചിത്രത്തിന്റെ സംവിധായകന് ശങ്കര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റീലിസ് തീയതി പുറത്തുവിട്ടത് .2018 നവംബര്‍ 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0 യില്‍ രജനീകാന്തും , അക്ഷയ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത് .
ഇതിനിടെ 2.0 ഒരിക്കലും യന്തിരന്റെ തുടർച്ചയല്ലെന്ന് സംവിധായകൻ ശങ്കർ വ്യക്തമാക്കിയിരുന്നു.ചിത്രത്തിലെ കഥാസന്ദർഭം ആദ്യ ഭാഗവുമായി ഒരു ബന്ധവുമില്ല. ടെക്നിക്കൽ വശങ്ങളിൽ കൂടുതൽ മേന്മ അവകാശപ്പെടാവുന്ന ചിത്രമായിരിക്കും 2.0
ശാസ്ത്രജ്ഞനായ റിച്ചാർഡിനെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനും അക്ഷയ് തന്നെ.റോബോട്ടിന്റെ വേഷത്തിൽ ആയിരിക്കും എമി ജാക്സൻ ചിത്രത്തിൽ വേഷമിടുന്നത്.