ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0 . രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.
ലോകമെമ്പാടുമുള്ള 10,000ഓളം സ്ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. അക്ഷയ്കുമാര്‍ , എമി ജാക്സണ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും.
ചിത്രത്തിൽ റെക്കോർഡ് റിലീസ് ആണ് അണിയറ പ്രവർത്തകർ തയ്യാറാക്കുന്നത്.ഇതിനോടകം 435 സ്ക്രീനുകളിൽ ചിത്രം എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.വിജയ് ചിത്രമായ സർക്കാർ നേടിയ 412 സ്ക്രീൻസ് എന്ന റെക്കോർഡാണ് 2.0 ഇതിനോടകം തകർത്തത്.ഇനിയും സ്ക്രീനുകൾ കൂടുമെന്നാണ് അറിയുവാൻ കഴിയുന്നത്.മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമികുന്ന ചിത്രത്തിന് 600 കോടി രൂപയുടെ വലിയ ബഡ്ജറ്റ് ആണുള്ളത്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നേരത്തെ ദുബായിൽ നടന്നിരുന്നു. ചിത്രം നവംബർ 29ന് ലോകം എമ്പാടും റിലീസ് ചെയ്യും.