ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0 . രജനികാന്ത് നായകനാകുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.
ശാസ്ത്രജ്ഞനായ റിച്ചാർഡിനെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലനും അക്ഷയ് തന്നെ.റോബോട്ടിന്റെ വേഷത്തിൽ ആയിരിക്കും എമി ജാക്സൻ ചിത്രത്തിൽ വേഷമിടുന്നത്.
ത്രിഡിയ്ക്കു പിന്നാലെ 4D ശബ്ദസന്നിവേശത്തിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുകയാണ് ശങ്കര്‍- രജനീകാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ ‘2.0’. കഴിഞ്ഞ ദിവസം സത്യം സിനിമാസ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും 4D എസ് ആര് എല്‍ ശബ്ദ സാങ്കേതികയില്‍ ഉള്ളതായിരുന്നു.
ഇതിലൂടെ ഇത്തരം ശബ്ദ സന്നിവേശ സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയില്‍ കൊണ്ടുവരുന്ന ചിത്രം എന്ന സവിശേഷത കൂടി കൈവരിക്കുകയാണ് ‘2.0’. സ്ക്രീനില്‍ നിന്നും സറൗണ്ടിംഗ് വാളുകളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നതിനു പുറമെ സീറ്റിനടിയില്‍ നിന്നു കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതികയുടെ പ്രത്യേകത.
സ്ക്രീനില്‍ നിന്നും സറൗണ്ടിംഗ് വാളുകളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നതിനു പുറമെ സീറ്റിനടിയില്‍ നിന്നു കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതികയുടെ പ്രത്യേകത. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ത്രിഡി സൗകര്യമൊരുക്കാനും പുതിയ ശബ്ദസന്നിവേശ സാങ്കേതികതയെ പ്രോത്സാഹിപ്പിക്കാനും എല്ലാ വിതരണക്കാരോടും ശങ്കര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓസ്കാര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.
Guys the first ever #SRL4DSound especially created for the film #2PointO is being mastered as we speak! #HistoricMomentForIndianCinema Happy and proud, a truly #MakeInIndia International Film.Enjoy in cinemas on Nov.29th..Many sleepless nights fruition today. Thank U all..🙏🙏🙏 pic.twitter.com/OqA3yIqGbY
— resul pookutty (@resulp) November 24, 2018