400 കോടി വേൾഡ് വൈഡ് കളക്ഷനുമായി വമ്പൻ വിജയത്തിലേക്ക് കുതിക്കുന്ന ബ്രഹ്മാണ്ഡ ബ്ലോക്ക് ബസ്റ്റർ ചിത്രം 2.0യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. രജനികാന്ത് – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തെ എല്ലാത്തരം പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന vfx തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. ഏ ആർ റഹ്മാന്റെ സംഗീതം കൂടിയായപ്പോൾ സംഭവം ജോറായി. 600 കോടിയോളം മുടക്കി ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം 15 കോടി മുടക്കി ടോമിച്ചൻ മുളകുപ്പാടമാണ് കേരളത്തിൽ റിലീസിന് എത്തിച്ചത്. മലയാളത്തിലെ എക്കാലത്തെയും വലിയ റിലീസുമായി കേരള ബോക്സോഫീസിൽ ആദ്യദിന റെക്കോർഡും 2.0 സ്വന്തമാക്കി.