Categories: MalayalamNews

തലസ്ഥാന നഗരിയിൽ 200 അടി ഉയരമുള്ള ഒടിയൻ കട്ട് ഔട്ട്; സ്ഥിരീകരണവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ 200 അടി ഉയരമുള്ള ഭീമാകാരമായ ഒരു കട്ട് ഔട്ട് തലസ്ഥാനനഗരിയിൽ ഉയരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വിമൽ കുമാർ ആ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് കട്ട് ഔട്ട് ഉയരുന്നത്.

വിജയ് ചിത്രം സർക്കാരിന് വേണ്ടി നിർമ്മിച്ച 175 അടി ഉയരമുള്ള കട്ട് ഔട്ടിന്റെ റെക്കോർഡ് ആണ് ഒടിയൻ കീഴടക്കാൻ പോകുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഡിസംബർ 14നാണ് തീയറ്ററുകളിൽ എത്തുന്നത്. അന്ധകാരത്തെ കരിമ്പടമാക്കിയ ഒടിയന്റെ കഥ പറയുന്ന ചിത്രത്തിന് ഇതിനകം തന്നെ വമ്പൻ പ്രതീക്ഷ തന്നെയാണ് കൈവരിക്കുവാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഷോ രാവിലെ 5.45ന് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഫാൻസ് ഷോ ടിക്കറ്റുകൾ ഒട്ടു മിക്കതും ഇതിനകം തന്നെ വിറ്റഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago