ലിജോ ജോസ് പെല്ലിശ്ശേരി 2017 ൽ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി. റീമേക്ക് ചിത്രം ഫലക്ക്നുമ ദാസ് സംവിധാനം ചെയ്തിരിക്കുന്നത്
വിശ്വാക് സെന്നാണ്. സംവിധായകൻ ചിത്രത്തിൽ പെപ്പേ എന്ന കഥാപാത്രമായി എത്തുന്നുണ്ട്.ട്രെയിലർ ഇരുകൈകളും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്.സലോനി മിശ്ര, ഹർഷിത ഗൗർ, പ്രശാന്തി , ഉട്ടേജ്, തരുൺ ഭാസ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
മലയാള ചിത്രത്തിന്റെ ട്രെയിലറിന് സമാനമായ ഒരു രീതിയിൽ തന്നെയാണ് റീമേക്ക് ട്രെയിലറും പുറത്തിറങ്ങിയത്. വിവേക് സാഗറാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസ് വിജയിച്ചപ്പോൾ മറ്റു ഭാഷകളിലുള്ള സംവിധായകർ ചിത്രം റീമേക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും നാലുഭാഷകളിൽ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോവുകയും ചെയ്തു. കോലാപൂർ ഡയറീസ് എന്നാണ് ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര്. ചിത്രത്തിന്റെ ആദ്യ റിമേക്ക് കൂടിയാണ്
ഫലക്ക്നുമ ദാസ്.