തിയറ്റിൽ റിലീസ് ചെയ്ത് ഏഴാം ദിവസം 50 കോടി ക്ലബിൽ ഇടം പിടിച്ച് 2018. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രം മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതി. തിയറ്ററുകളിലേക്ക് ആള് എത്തുന്നില്ലെന്ന പരാതി മാറി. 2018 സിനിമ കാണാൻ തിയറ്ററിലേക്ക് ജനം ഒഴുകിയെത്തി. ബോക്സ് ഓഫീസ് 2018 അടക്കിവാണു. റിലീസ് ചെയ്ത ഏഴാം ദിവസമായ വ്യാഴാഴ്ചയിലെ ആദ്യ കണക്കുകൾ പ്രകാരം കളക്ഷൻ 3.85 കോടി രൂപയാണ്. വ്യാഴാഴ്ചയിലെ മുഴുവൻ കണക്കും ഇതുവരെ പുറത്തു വന്നിട്ടില്ല.
ഇതോടെ ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ആദ്യവാരം അവസാനിക്കുമ്പോൾ തന്നെ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. രണ്ടാം വാരം തുടങ്ങുമ്പോൾ തിയറ്റർ അടക്കിവാഴാൻ തയ്യാറെടുക്കുകയാണ് 2018.
2018 സിനിമ കാണാൻ അടുത്ത കാലത്തെങ്ങും കാണാത്ത തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വാരാന്ത്യത്തിലേതു പോലെ പ്രവർത്തി ദിവസങ്ങളിലും ജനം തിയറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത് അപൂർവമായ കാഴ്ചയാണ്. ഇതിനു മുമ്പ് മോഹൻലാൽ ചിത്രമായ പുലിമുരുകൻ ആണ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ 2018 ആ ചരിത്രം ആവർത്തിക്കുകയാണ്. തിങ്കളാഴ്ച ചിത്രം കേരളത്തിൽ നിന്ന് നേടിയത് 3.95 കോടിയാണ്. ഇത് കേരളത്തില്‍ ഏത് ഭാഷാ ചിത്രവും നേടുന്ന നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണ്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന് എന്നിങ്ങനെയാണ് കേരളത്തിലെ ടോപ്പ് 5 മണ്‍ഡേ ബോക്സ് ഓഫീസ്.
Box office sensation #2018Movie continues to dominate!
Early estimates for Day 7 in Kerala indicate a whopping 3.85 crore gross, adding to an already impressive opening week collection of 25 crore. With a worldwide total nearing 50+ crore, this film is setting the box office on… pic.twitter.com/xOxEIWT6mf— AB George (@AbGeorge_) May 11, 2023