നടനും നിർമാതാവുമായ ദിനേശ് പണിക്കർ അടുത്തിടെ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സിനിമാവിശേഷങ്ങളും നിർമിച്ച സിനിമകളുടെ വിശേഷങ്ങളും പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു യുട്യൂബ് ചാനൽ തുടങ്ങിയത്. ഈ ചാനലിലൂടെ പങ്കുവെച്ച സിനിമ വിശേഷങ്ങളിൽ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ നടന്ന പീഡനശ്രമത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ദിനേശ് പണിക്കർ നിർമിച്ച് ഹിറ്റായ സിനിമയായിരുന്നു ‘മയിൽപ്പീലിക്കാവ്’. മയിൽപ്പീലിക്കാവിന്റെ വിശേഷങ്ങളെക്കുറിച്ച് പറയുമ്പോൾ ആയിരുന്നു അന്ന് സെറ്റിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞത്. മയില്‍പ്പീലിക്കാവ് സിനിമയുടെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും.കുട്ടികള്‍ക്കൊപ്പം കുഞ്ചാക്കോ ബോബൻ ഓടി നടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല. എന്നാൽ, ഒരു…
Author: Webdesk
പ്രഭാസ് നായകനായി എത്തുന്ന ചിത്രം ആദിപുരുഷ് ചിത്രം റിലീസിന് ഒരുങ്ങുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടും. ഹനുമാൻ സ്വാമിക്ക് വേണ്ടിയാണ് സീറ്റ് ഒഴിച്ചിടുന്നത്. അണിയറപ്രവർത്തകർ തെലുങ്കിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ചിത്രം കാണാൻ ഹനുമാൻ എത്തുമെന്നാണ് ആദിപുരുഷ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. രാമായണം പ്രദർശിപ്പിക്കുന്നിടത്ത് ഹനുമാനും ഉണ്ടാകും എന്ന വിശ്വാസം കൊണ്ടാണ് സീറ്റ് ഒഴിവാക്കിയിടുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ആദിപുരുഷ് സിനിമ റിലീസ് ചെയ്യുന്നത് ജൂൺ 16ന് ആണ്. ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. കൃതി സനൻ ആണ് സീതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി സിങ്, ദേവ്ദത്ത് നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സീരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ്…
നടൻ വിക്രമിന് ഒപ്പം അഭിനയിച്ച ഓർമകൾ പങ്കുവെച്ച് നടി ഐശ്വര്യ ഭാസ്കർ. മീര എന്ന സിനിമയെക്കുറിച്ചുള്ള ഓർമകളാണ് പങ്കുവെച്ചത്. ചിത്രത്തിൽ ഐശ്വര്യയും വിക്രമും തമ്മിലുള്ള ഒരു ചുംബനരംഗം ഉണ്ടായിരുന്നു. എന്നാൽ ആ ചുംബനരംഗത്തിൽ അഭിനയിച്ചപ്പോൾ പ്രണയമല്ല തോന്നിയതെന്നും ഛർദ്ദിക്കാനാണ് വന്നതെന്നും തുറന്നു പറയുകയാണ് ഐശ്വര്യ. സിനിമയിലെ ആ ചുംബനരംഗം ക്രൂരമായ ഒന്നായാണ് തോന്നിയതെന്നും അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. വീനസ് സ്റ്റുഡിയോയില്‍ മുട്ടോളം വെള്ളത്തിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. ടെക്‌നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തില്‍ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു. വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രണയമല്ല, ഛര്‍ദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീന്‍ എടുത്തു തീര്‍ക്കുകയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു ആ രംഗം. ആ സമയത്ത് താനും വിക്രമും തമ്മില്‍ ഭയങ്കര വഴക്കായിരുന്നെന്നും രണ്ടു ദിവസത്തെ…
ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടുകാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ വൈ ജി ഡി എസും ചേർന്നാണ് വാട്ടർ പ്ലാന്റ് സ്ഥാപിച്ചത്. ഏതായാലും ഈ വാട്ടർ പ്ലാന്റ് വരുന്നതോടെ എടത്വ ഒന്നാം വാർഡിലെ നൂറു കണക്കിന് വരുന്ന നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവിയാണ് കുടിവെള്ള പ്ലാന്റ് പരിസ്ഥിതി ദിനത്തിൽ കുട്ടനാട്ടിലെ ജനങ്ങൾക്ക് സമർപ്പിച്ചത്. ഈ കുടിവെള്ള പ്ലാന്റിലൂടെ പ്രതിമാസം ഒമ്പതു ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ കഴിയും. ഇതിൽ നിന്നും കുടിവെള്ളം എടുക്കാൻ ഗുണഭോക്താക്കൾക്ക് ഒരു ഇലക്ട്രോണിക് കാർഡ് നൽകിയിട്ടുണ്ട്. ഈ കാർഡ് ഉപയോഗിച്ച് ആവശ്യമായ കുടിവെള്ളം പ്ലാന്റിൽ നിന്ന് ഗുണഭോക്താക്കൾക്ക് സൗജന്യമായി എടുക്കാം. പൂർണമായും സൗരോർജത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്രകൃതി സൗഹാർദമായാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ ജലത്തില്‍ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും…
കഴിഞ്ഞദിവസം തൃശൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വെച്ച് സിനിമ – ടെലിവിഷൻ താരം കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. അതേസമയം, സുധിയുടെ ലാസ്റ്റ് സ്റ്റേജ് ഷോയെക്കുറിച്ച് നടൻ വിനോദ് കോവൂർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് കൊല്ലം സുധി പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചെന്ന് ഓർത്തെടുക്കുകയാണ് വിനോദ്. സുധിയെ അനുസ്മരിച്ച് വിനോദ് കോവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്, ‘എടാ സുധീ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജിൽ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയിൽ പങ്കെടുത്ത് പത്ത് മണിയോടെ വടകരയിൽ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ.. ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ…
നമ്മൾ എന്ന സിനിമയിലെ പരിമളമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് താരം. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഗംഭീരസമ്മാനംനൽകിയിരിക്കുകയാണ് നവീനും ജയദേവും. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ…
കോട്ടയം: കഴിഞ്ഞദിവസം വാഹനാപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് പ്രധാനകാരണമായത് വാരിയെല്ലുകൾ തകർന്നത്. അപകടസമയത്ത് രണ്ട് എയർബാഗുകളും തുറന്നെങ്കിലും നെഞ്ച് കാറിന്റെ ഡാഷ് ബോർഡിൽ ഇടിക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങളിൽ തുളച്ചു കയറിയത് മരണത്തിന് കാരണമായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. അപകടസമയത്ത് എയർ ബാഗുകൾ പുറത്തു വന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിൽ ഇടിക്കുകയായിരുന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സുധിയുടെ സംസ്കാരം ഇന്ന നടക്കും. 10 മണിയോടെ കോട്ടയം…
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ ഭാവനയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഭാവനയുടെ പിറന്നാളാണ് ജൂൺ ആറിന്. അതുകൊണ്ട് തന്നെ താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. പരിമളം ആയി എത്തി മലയാളസിനിമാപ്രേമികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഭാവന പിന്നീടങ്ങോട്ട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങി. 22 വര്‍ഷമായി സിനിമയില്‍ സജീവമാണ് ഭാവന.
മിമിക്രി കലാകാരനായി തുടങ്ങി നടനായി വളർന്ന് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കലാസ്നേഹികളായ മലയാളികൾ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താരത്തെ ഉടനെ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിസ്ക്രീനിലൂടെ നിരവധി ആരാധകരെയാണ് സുധി സ്വന്തമാക്കിയത്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം സാന്നിധ്യമാണ്. പരിപാടിയിൽ ഒരിക്കൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സുധി തുറന്നു പറഞ്ഞിരുന്നു. ഈ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സുധിയുടെ ഭാര്യയുടെ പേര് രേണുവെന്നാണ്. രേണു സുധിയുടെ രണ്ടാമത്തെ ഭാര്യയാണ്. വാവക്കുട്ടൻ എന്നാണ് സുധി രേണുവിനെ വിളിക്കുന്നത്.…
മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. എതിരെ വന്ന പിക്കപ്പുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ സുധിക്ക് ഒപ്പം ഉണ്ടായിരുന്നു ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിമിക്രി കലാരംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.