Author: Webdesk

തമിഴകത്തിലെ പവർഫുൾ ദമ്പതികളായിട്ടാണ് സൂര്യയും ജ്യോതികയും അറിയപ്പെടുന്നത്. ഇപ്പോഴിതാ ജ്യോതിക ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു ഫോട്ടോ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. പരമ്പരാഗത വേഷം ധരിച്ച് പൊങ്കൽ ആഘോഷിക്കുന്ന സൂര്യയുടെയും ജ്യോതികയുടെയും ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം സൂര്യയുടെ അനിയൻ കാർത്തിയും ഒന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. View this post on Instagram A post shared by Jyotika (@jyotika) പ്രധാനമായും തമിഴിലും ചില ഹിന്ദി, തെലുങ്ക് ഭാഷകളിലും ജ്യോതിക അഭിനയിച്ചിട്ടൂണ്ട്. 2006 ൽ തമിഴിലെ സൂപ്പർ താരം സൂര്യ ശിവകുമാർ ജ്യോതികയെ വിവാഹം ചെയ്തതോടെ ചലച്ചിത്രരംഗത്ത് വിട്ട ജ്യോതിക 2015ൽ 36 വയതിനിലേ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് സജീവമായി. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്. ചലച്ചിത്രനടി നഗ്മ സഹോദരിയാണ്. ജ്യോതികയുടെ ആദ്യ ചിത്രം ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ആണ്.…

Read More

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച മെഗാ തിരുവാതിരയ്ക്ക് എതിരെ വലിയ തരത്തിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർസ്വരങ്ങൾ ഉയർന്നതിനെ തുടർന്ന് പാർട്ടി ഒടുവിൽ വീഴ്ച സമ്മതിക്കുകയും ചെയ്തു. കോവിഡ്, ഒമിക്രോൺ ഭീതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതും ധീരജിന്റെ ചിതയൊടുങ്ങും മുമ്പ് ഇത്തരത്തിലൊരു പരിപാടി നടത്തിയതുമാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായത്. ഈ മെഗാതിരുവാതിരയെ പരിഹസിക്കുന്ന തരത്തിലുള്ള കലാഭലൻ അൻസാറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അതേസമയം, താൻ ആ വീഡിയോ വൈറലാകാൻ വേണ്ടി ചെയ്തതല്ലെന്നും രാവിലെ നടക്കാൻ പോയ സമയത്ത് ഇക്കാര്യം സംസാരവിഷയമായപ്പോൾ വെറുതെ കാണിച്ചതായിരുന്നെന്നും അൻസാർ വ്യക്തമാക്കുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അൻസാർ ഇക്കാര്യം വ്യക്തമാക്കിയത്. ‘രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ച് വെറുതെ…

Read More

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നു അപവാദങ്ങൾക്ക് മറുപടിയുമായി നടി ഭാമ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് താൻ ആരോഗ്യവതിയും സന്തോഷവതിയുമാണെന്ന് ഭാമ വ്യക്തമാക്കിയത്. ‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’ – ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തിനു ശേഷം നാട്ടിൽ സെറ്റിൽ ആകുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവർക്ക് ഒരു കുഞ്ഞുണ്ട്. View this post on Instagram A post shared by Bhamaa (@bhamaa)

Read More

മുകേഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഫിലിപ്സ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സംവിധായകനായ മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ജെയ്സൺ ജേക്കബ് ജോൺ ആണ് ഛായാഗ്രഹണം. ഹെഷാം അബ്ദുൾ വഹാബ് ആണ് സംഗീതരചന. നിതിൻ രാജ് ആരോൽ ആണ് എഡിറ്റിംഗ്. മനോജ് പൂങ്കുന്നം ആണ് പ്രൊഡക്ഷൻ കൺട്രോളർ. മുകേഷിനെ കൂടാതെ നോബിൾ, ഇന്നസെന്റ്, നവനി, ക്വിൻ, അൻഷ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ലൈൻ പ്രൊഡ്യൂസർ – വിനീത് ജെ പുള്ളുടൻ, എൽദോ ജോൺ, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്കപ്പ് – മനു മോഹൻ, ഗാനരചന – അനു എലിസബത്ത് ജോസ്, സ്റ്റിൽസ് – നവീൻ മുരളി, ഡിസൈൻസ് – യെല്ലോ ടൂത്ത്, പ്രൊമോ സ്റ്റിൽസ്…

Read More

ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ റിനോയ് കല്ലൂർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ക്യൂൻ എന്ന സിനിമയിലൂടെയും ഒരു കളർ പടം എന്ന ഹ്രസ്വചിത്രത്തിലൂടെയും ശ്രദ്ധേയനായ അശ്വിൻ ജോസ്, സ്റ്റാർ മാജിക്ക്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയിലൂടെ ശ്രദ്ധേയയായ ചൈതന്യ പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്ദ്രൻസ്, ലാൽ, മിഥുൻ എം ദാസ്, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

Read More

മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നൂറു കോടി ക്ലബില്‍ എത്തിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം. മാസ്സ് ചിത്രമായിരുന്ന ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്. ഏതായാലും ഈ ഫാമിലി കോമഡി ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരെ രസിപ്പിച്ചതിനു പിന്നാലേ ഒരു അടിപൊളി ടീസര്‍ കൂടി പുറത്തു വന്നിരുന്നു. ഒരു പക്കാ ഫണ്‍ റൈഡ് ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ടീസര്‍ തന്നത്. അതിന് പിന്നാലെ ചിരിവിരുന്നിന് കൂടുതൽ ആകാംക്ഷയേകി ചിത്രത്തിന്റെ തകർപ്പൻ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ആദ്യഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന പറയാതെ വന്നെൻ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും…

Read More

സംവിധായകൻ അലി അക്ബർ മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് ഔദ്യോഗികമായി മാറി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവും ഹിന്ദു സേവാകേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ് ആണ് അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം അറിയിച്ചത്. പൂണൂലിട്ട് വെള്ള തുണിയും കാവിഷാളും ധരിച്ച് അലി അക്ബര്‍ ഹോമകുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന്റെ ഒപ്പമുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബർ വ്യക്തമാക്കി. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഒരു കോടി രൂപയിലേറെ ക്രൗഡ് ഫണ്ടിങ്ങിലൂടെ പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിനായി നേരത്തെ നേടിയെടുത്തിട്ടുണ്ട്. ഇനിയും പണം…

Read More

ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ നടിയാണ് സനുഷ സന്തോഷ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സനുഷ സിനിമ ലോകത്തെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ് ആദ്യ ചിത്രം. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി. കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള രണ്ട് കേരള സംസ്ഥാന അവാർഡുകൾ സനുഷ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് തമിഴകത്തും മലയാളത്തിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. എന്നാൽ കുറച്ച് നാളുകളായി സനുഷയുടെ സാന്നിധ്യം സിനിമ ഇൻഡസ്ട്രിയിൽ കുറവാണ്. തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ താരം വളരെ സജീവമാണ്. ഇപ്പോഴിതാ സൂപ്പർഹിറ്റായ പുഷ്‌പയിലെ സാമി സാമി എന്ന ഗാനത്തിന് ചുവട് വെക്കുന്ന നടിയുടെ വീഡിയോ വൈറലാവുകയാണ്. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലാണ് സനൂഷ ഡാൻസ് കളിച്ചിരിക്കുന്നത്. View this post on Instagram …

Read More

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവും നടനുമായ യുവകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് സന്തോഷം പങ്കുവെച്ചത്. ‘സുഹൃത്തുക്കളേ, ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും വേണം. വിശ്രമം വേണമെന്ന ഡോക്ടറിന്റെ നിർദ്ദേശത്തെ തുടർന്ന് ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്ന് പിൻമാറി. എല്ലാവരും ദയവായി ക്ഷമിക്കണം. ഞങ്ങളുടെ യുട്യൂബ് ചാനൽ വഴി നിങ്ങളുമായി വിശേഷങ്ങൾ പങ്കുവെക്കുന്നത് ആയിരിക്കും’ – മൃദുല വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. യുവയും മൃദുലയും ജൂലൈയിൽ ആയിരുന്നു വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. View this post on Instagram A post shared by Mridhula Vijai_official (@mridhulavijai)

Read More

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായെങ്കിലും ബിഗ് ബോസിലൂടെയാണ് അനൂപ് കൃഷ്ണൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് ഷോയുടെ അവസാനഘട്ടം വരെ നിൽക്കാൻ കഴിഞ്ഞ അനൂപിന് ഇതിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. സീതാകല്യാണം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനൂപിന് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത്. ബിഗ് ബോസിന് പിന്നാലെ അനൂപിനെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. തന്റെ പ്രണയത്തെക്കുറിച്ചും ഷോയിൽ വെച്ച് അനൂപ് മനസ് തുറന്നിരുന്നു. പ്രണയിനിയായ ഐശ്വര്യ അനൂപിന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് കൊടുത്തിരുന്നു. ആരാധകർ എല്ലാം അതു കണ്ടതാണ്. ഏതായാലും ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. ഐശ്വര്യ ഡോക്ടറാണ്. താരവിവാഹം ഈ മാസമാണ്. വിവാഹ തീയതി നേരത്തെ തന്നെ താരങ്ങൾ പുറത്തു വിട്ടിരുന്നു. തങ്ങളുടെ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ദിവസങ്ങൾ എണ്ണിത്തുടങ്ങുകയാണെന്ന് അറിയിക്കുകയാണ് ഐശ്വര്യ. വിവാഹത്തിന് 10 ദിവസം കൂടിയേ ഉള്ളൂവെന്നും അതു…

Read More