Author: Webdesk

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം പൂർത്തിയായി. ഫാന്റസി കോമഡി ജോണറിലെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹലോ മമ്മി’യുടെ രചന നിർവഹിച്ചിരിക്കുന്നത്‌ സാൻജോ ജോസഫ് ആണ്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിനു ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ…

Read More

മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിലെ ‘ആരംഭമായി’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം നൽകിയിരിക്കുന്നത്. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പാട്ട് ഇതിനകം ഹിറ്റായി കഴിഞ്ഞു. രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ഗണേഷ് എന്ന സൂപ്പർ ഹിറോയുടെ കഥയാണ് ചിത്രം പറയുന്നത്. ജോമോൾ ക്രിമിനൽ അഭിഭാഷകയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നു. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ്…

Read More

റിലീസിന്റെ പത്താം ദിവസം 75 കോടി ക്ലബിൽ കയറി മഞ്ഞുമ്മൽ ബോയ്സ്. 75 കോടി ക്ലബിൽ എത്തുന്ന പത്താമത്തെ മലയാളം ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ആദ്യവാരം കടന്ന് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ തിയറ്ററുകളും നിറയുകയാണ്. ഹൌസ് ഫുൾ ഷോകളാണ് മിക്കയിടത്തും. റിലീസ് ചെയ്തതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയേക്കാൾ രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗും കൂടി. ഇതിനിടെ, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിൽ നിന്ന് കഴിഞ്ഞ 10 ദിവസം കൊണ്ട് നേടിയ ബോക്സ് ഓഫീസ് കളക്ഷൻ പത്തു കോടി രൂപയാണ്. അതേസമയം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലേതിനേക്കാൾ അഡ്വാൻസ് ബുക്കിംഗിൽ മുൻപന്തിയിലാണ് തമിഴ്നാട്. റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്ന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.75 കോടി രൂപയാണ്. തമിഴ്നാട്ടിൽ 2.35 കോടി രൂപയാണ് രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗ്. ചുരുക്കത്തിൽ മലയാള സിനിമയുടെ ചരിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ സൺഡേയാണ് മഞ്ഞുമൽ ബോയ്സ് റിലീസ് ചെയ്തതിനു…

Read More

റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും സീൻ മാറ്റി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. തമിഴ് നാട്ടിൽ നിന്ന് കഴിഞ്ഞ 10 ദിവസം കൊണ്ട് നേടിയ ബോക്സ് ഓഫീസ് കളക്ഷൻ പത്തു കോടി രൂപയാണ്. അതേസമയം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലേതിനേക്കാൾ അഡ്വാൻസ് ബുക്കിംഗിൽ മുൻപന്തിയിലാണ് തമിഴ്നാട്. റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്ന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.75 കോടി രൂപയാണ്. തമിഴ്നാട്ടിൽ 2.35 കോടി രൂപയാണ് രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗ്. ചുരുക്കത്തിൽ മലയാള സിനിമയുടെ ചരിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ സൺഡേയാണ് മഞ്ഞുമൽ ബോയ്സ് റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ച. തമിഴ് നാട്ടിൽ ഇത്രയും വേഗത്തിൽ പത്തു കോടി ക്ലബിൽ കയറുന്ന ആദ്യത്തെ മലയാള ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയിൽ കമൽ ഹാസൻ ചിത്രമായ ഗുണയുടെ റഫറൻസ് കൂടി ആയപ്പോൾ…

Read More

പ്രേക്ഷകരുടെ പ്രിയതാരം നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടീം ‘സരിപോദാ ശനിവാരം’ ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിനോടൊപ്പം ചിത്രത്തിന്റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മാസ്സ് ആക്ഷൻ രം​ഗങ്ങളോടെ കളർഫുളായെത്തിയ ടീസർ നാനിയുടെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. സൂര്യ എന്ന കഥാപാത്രമായ് നാനി വേഷമിടുന്ന ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിലെത്തും. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായിക. തമിഴ് താരം എസ് ജെ സൂര്യയും സുപ്രധാനമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. ‘എന്റെ സുന്ദരനികി’ പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകനാണ് വിവേക് ആത്രേയ. നാനിയും വിവേകും ആദ്യമായ് ഒന്നിച്ച ഈ ചിത്രത്തിൽ വളരെ മൃദുലമായ കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചത്. എന്നാൽ ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ ‘സരിപോദാ ശനിവാരം’ത്തിൽ…

Read More

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകൾ. മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഉടൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഉൾപ്പെടലുകളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക്…

Read More

മലയാളസിനിമയിൽ തന്നെ പുതിയ ചരിത്രമെഴുതി മികച്ച സിനിമയായി മാറിയിരിക്കുകയാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം വെറും 12 ദിവസം കൊണ്ട് 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതോടെ അമ്പതു കോടി ക്ലബിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനടനായി നെസ്ലിൻ മാറി. നെസ്ലിൻ, മമിത ബൈജു എന്നിവരെ നായകരാക്കി സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ ചിത്രം ആദ്യദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന്റെ ചിത്രം എന്ന പ്രീ റിലീസ് ഹൈപ്പോടെ ആയിരുന്നു പ്രേമലു എത്തിയത്. ഈ പ്രതീക്ഷ കാത്തുസൂക്ഷിച്ച ചിത്രം തിയറ്ററുകളിൽ ആളെ നിറയ്ക്കുകയും ചെയ്തു. അതേസമയം, പ്രേമലുവിന്റെ യുകെ- യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ – വിതരണ കമ്പനികളിൽ ഒന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു എന്നതാണ് യഷ് രാജ്…

Read More

യുവനടൻ ഹക്കിം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന കടകൻ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. പ്രേക്ഷകരെ ഞെട്ടിച്ച് എത്തിയിരിക്കുന്ന ട്രയിലറിൽ തകർപ്പൻ പ്രകടനമാണ് ഹക്കിം ഷാജഹാൻ കാഴ്ച വെച്ചിരിക്കുന്നത്. മാർച്ച് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമാതാവ്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിലെ ‘അജ്ജപ്പാമട’ ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. വലിയ വരവേൽപ്പ് ആയിരുന്നു ഈ ഗാനത്തിന് ലഭിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി…

Read More

പണ്ടേക്കു പണ്ടേ വിവാഹപ്രായം കഴിഞ്ഞു പോയിട്ടും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ‘വയസ്സെത്രയായി മുപ്പത്തി’ എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിൽ സുലു എന്ന കഥാപാത്രമായാണ് നടി മഞ്ജു പത്രോസ് എത്തുന്നത്. ഇതിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ചിത്രത്തിൽ സർക്കാർ ജോലിക്കാരനായ വരനെ കാത്തു നിന്ന് പുര നിറഞ്ഞു പോയ സുലു ആയാണ് മഞ്ജു പത്രോസ് എത്തുന്നത്. ഷിജു യു സി – ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം പപ്പൻ ടി നമ്പ്യാർ ആണ് സംവിധാനം ചെയ്യുന്നത്. കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളിയാണ് ചിത്രത്തിൽ നായകനാകുന്നത്. മറീന മൈക്കിൾ, ഷിജു യു സി, മഞ്ജു പത്രോസ്, രമ്യ സുരേഷ്, നിർമൽ പാലാഴി, അരിസ്റ്റോ സുരേഷ്,…

Read More

ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സരീഗമ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഗംഭീര വരവേൽപ്പാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ടീസറിലുടനീളം ഒരു പഴയ ദിലീപ് വൈബ് കാണുന്നുണ്ടെന്നും സിനിമ ഗംഭീരമാകട്ടെ എന്നുമാണ് ആരാധകർ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായാഗ്രാഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ – ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ. പ്രൊഡക്ഷൻ ഡിസൈൻ…

Read More