വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം തന്നെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ നിറഞ്ഞ സ്വീകരണമായിരുന്നു ചിത്രത്തിന് മലയാളികൾ നൽകിയത്. രാത്രി വൈകിയും പുലർച്ചെയും മിക്ക തിയറ്ററുകളിലും എക്സ്ട്രാ ഷോകൾ നടന്നു. സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പ്രയത്നം ഫലം കണ്ടു.
കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, നരേയ്ൻ, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളി തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്ന ചിത്രം വലിയ പ്രമോഷനുകൾ ഒന്നുമില്ലാതെയാണ് റിലീസ് ആയത്. എന്നാൽ, ആദ്യ പ്രദർശനം കഴിഞ്ഞതിനു ശേഷം ലഭിച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ ഗതി തന്നെ മാറ്റി.
വീക്കെൻഡുകളിൽ 2018 കാണാൻ ആളുകൾ തിയറ്ററിലേക്ക് ഇടിച്ചെത്തി. ആദ്യദിവസം തന്നെ 1.85 കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. ശനിയാഴ്ച ചിത്രം 3.22 കോടി സ്വന്തമാക്കി. ഇതോടെ ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ 5.07 കോടി രൂപയായി. ചിത്രം റിലീസ് ആയി രണ്ടാം ദിവസം രാത്രി വൈകി 67 അധികഷോകൾ ആണ് നടന്നത്. ഏതായാലും വലിയ ബഹളങ്ങളും ആരവങ്ങളും ഇല്ലാതെ എത്തിയ ചിത്രം തിയറ്ററിൽ ചരിത്രം സൃഷ്ടിക്കുകയാണ്.
Thank you all ❤️🙏🏼🤗#2018Movie pic.twitter.com/HS24evFvxK
— Tovino Thomas (@ttovino) May 7, 2023
#2018Movie took an SUPERB OPENING despite low promotion and hype.
Day 1 reported 1.85 crs. gross collection from #Kerala 🔥
With advance bookings on fire mode for Day 2 and 3, an excellent weekend is in the cards.
Jude Sir 🙏 pic.twitter.com/dnTfalyHLL
— AB George (@AbGeorge_) May 6, 2023