ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ ക്രെഡിറ്റ് ഇനി 2018 സിനിമയ്ക്ക് സ്വന്തം. സിനിമ റിലീസ് ആയതിന്റെ പതിനൊന്നാം ദിവസമാണ് 2018 നൂറു കോടി ക്ലബിൽ എത്തിയത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബിൽ എത്തിയ ലൂസിഫറിന്റെ റെക്കോർഡ് ആണ് 2018 തകർത്തത്. 100 കോടി ക്ലബിൽ എത്തുന്ന മോഹൻലാൽ നായകനാകാത്ത ചിത്രമെന്ന പ്രത്യേകതയും 2018 സിനിമയ്ക്കുണ്ട്.
100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം അണിയറപ്രവർത്തകർ പങ്കുവെച്ചത് പത്രത്തിന്റെ ഒന്നാംപേജിൽ പരസ്യം നൽകിക്കൊണ്ടാണ്. മലയാളിയുടെ ചങ്കൂറ്റത്തിന് 100 കോടി നന്ദി എന്നാണ് അണിയറപ്രവർത്തകർ കുറിച്ചത്. മലയാളസിനിമയിൽ ഏറ്റവും വേഗതയിൽ 100 കോടി ക്ലബിൽ എത്തിയതിന്റെ സന്തോഷം ഇനി 2018 സിനിമയ്ക്ക് സ്വന്തമാണ്.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേയ്ൻ, ലാൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന 2018 സിനിമ ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്തത്. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന് അഖില്‍ പി ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം- ചമന്‍ ചാക്കോ. സംഗീതം- നോബിന് പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജികെ. പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സൈലക്സ് അബ്രഹാം. പി ആര് ഒ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റില്‍സ്- സിനറ്റ് ആന്‍ഡ് ഫസലുള്‍ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ഡിസൈന്‍സ്- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.