കേരള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 2018 എവരിവൺ ഈസ് എ ഹിറോ സിനിമ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഉറങ്ങിക്കിടന്ന തിയറ്ററുകളെ ഉണർത്തിയിരിക്കുകയാണ്. ആറര വർഷത്തിന് ശേഷം പുലിമുരുകൻ സിനിമയ്ക്ക് ഒരു എതിരാളി ആയി മാറിയിരിക്കുകയാണ് 2018 എന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച തിയറ്ററുകളിൽ നിന്ന് നാല് കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. ബുധനാഴ്ച 3.98 കോടി രൂപയാണ് കേരളത്തിൽ നിന്ന് കളക്റ്റ് ചെയ്തത്. ഇതോടെ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 21.14 കോടി രൂപയാണ്.
അതേസമയം, കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വേൾഡ് വൈഡ് ആയി ചിത്രം ഇതുവരെ 45 കോടി കളക്റ്റ് ചെയ്തു കഴിഞ്ഞു. ഏഴാം ദിവസം ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഇങ്ങനെ പ്രദർശനം തുടരുകയാണെങ്കിൽ താമസിയാതെ തന്നെ 100 കോടി ക്ലബിലും എത്തിയേക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
2018 സിനിമ കാണാൻ അടുത്ത കാലത്തെങ്ങും കാണാത്ത തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വാരാന്ത്യത്തിലേതു പോലെ പ്രവർത്തി ദിവസങ്ങളിലും ജനം തിയറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത് അപൂർവമായ കാഴ്ചയാണ്. ഇതിനു മുമ്പ് മോഹൻലാൽ ചിത്രമായ പുലിമുരുകൻ ആണ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ 2018 ആ ചരിത്രം ആവർത്തിക്കുകയാണ്. തിങ്കളാഴ്ച ചിത്രം കേരളത്തിൽ നിന്ന് നേടിയത് 3.95 കോടിയാണ്. ഇത് കേരളത്തില്‍ ഏത് ഭാഷാ ചിത്രവും നേടുന്ന നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണ്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന് എന്നിങ്ങനെയാണ് കേരളത്തിലെ ടോപ്പ് 5 മണ്‍ഡേ ബോക്സ് ഓഫീസ്.
Top 5 Mondays in Kerala Box-office:
1. #KGF2
2. #Baahubali2 (Holiday)
3. #Lucifer
4. #2018Movie
5. #Pulimurugan (Holiday)#2018Movie with “Monsters” of KBO 💥— Snehasallapam (@SSTweeps) May 9, 2023
Record-shattering Wednesday for #2018Movie as it raked in a whopping 3.98 crs, marking the highest Wednesday collection for any Malayalam movie in #Kerala box office. Total 5-day gross in Kerala stands at an impressive 21.14 crs, with worldwide figures nearing 45 crs, poised to… pic.twitter.com/OJTacsM4pz
— AB George (@AbGeorge_) May 11, 2023