ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’. മലയാളത്തിലെ യുവതാരം നിവിൻ പോളിയും തെന്നിന്ത്യൻ താരറാണി നയൻതാരയും ആണ് ചിത്രത്തിലെ നായിക നായകന്മാർ. ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. വർഷങ്ങൾക്കു മുൻപേ ധ്യാൻ തിരക്കഥ പൂർത്തിയാക്കിയ, അജു വർഗീസ് നിർമ്മിക്കുന്ന ഈ ചിത്രം അജുവർഗീസിന്റെ പ്രേരണ കൊണ്ടാണ് ഒടുവിൽ സിനിമയായത്.കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് ഇതെങ്കിലും നിവിന്റെ തിരക്കുകൾ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടി വെക്കേണ്ടി വന്നു.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിവിൻ ചിത്രത്തിലെ സെറ്റിൽ വച്ച് ഉണ്ടായ ഒരു സംഭവം പറയുകയുണ്ടായി. ചിരി തുടങ്ങിയാൽ നിർത്താൻ പറ്റാത്ത ഒരു ആളാണ് താനെന്നും തന്റെ ഇരട്ടി ചിരിക്കുന്ന ഒരു വ്യക്തിയാണ് നയൻതാര എന്നും നിവിൻ പോളി പറഞ്ഞു. ഇരുവരുടെയും ചിരി മൂലം ഷൂട്ടിംഗ് രണ്ടുമണിക്കൂറോളം നിർത്തി വയ്ക്കേണ്ടി വന്നിട്ടുണ്ട്. ചില സമയത്ത് ധ്യാൻ ശ്രീനിവാസൻ താടിക്ക് കയ്യും കൊടുത്ത് ഇരിക്കേണ്ടി വരുമെന്നും നിവിൻ കൂട്ടിച്ചേർത്തു .ആദ്യ ഷെഡ്യൂൾ അവസാനിപ്പിച്ച അടുത്ത ഷെഡ്യുളിന് തിരികെ വരുമ്പോൾ ചിരി കുറച്ചിട്ട് വരണമെന്ന് ധ്യാൻ പറഞ്ഞു എന്നും നിവിൻപോളി പങ്കുവെക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…