ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നൂറാം ദിനത്തിൽ എത്തിയിരിക്കുകയാണ്.കൊച്ചി ഐഎംഎ ഹാളിൽ അണിയറ പ്രവർത്തകർ നൂറാം ദിനം ആഘോഷിച്ചു.സിനിമയുടെ പേരിനോടും സ്വഭാവത്തോടും ചേർന്ന പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമെന്റോ ആയിരുന്നു വിജയശിൽപ്പികൾക്ക് ആയി അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്. ആഘോഷ ചടങ്ങിനിടയിലെ ഒരു രസകരമായ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സൗബിൻ സാഹിറും നസ്രിയ നസീമും ഫഹദ് ഫാസിലും ഒന്നിച്ചായിരുന്നു ചടങ്ങിൽ ഇരുന്നിരുന്നത്. ഇതിനിടയിൽ സൗബിന്റെ കയ്യിൽ നിന്നും മിഠായി വാങ്ങി നസ്രിയ ഫഹദുമായി പങ്കുവെച്ചു കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് . സൗബിൻ പിന്നീട് നായികയായ അന്നാ ബെന്നിനും മിഠായി കൊടുക്കുന്നതായി വീഡിയോയിൽ ഉണ്ട്. വളരെ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
ഫഹദ് ഫാസില്‍, ഷെയ്ന് നിഗം, ശ്യാം പുഷ്ക്കരന്‍, അന്ന ബെന്‍, സൗബിന് ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന് ശ്യാം തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്ത നാലു സഹോദരന്മാരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.സംവിധായകന് മധു സി നാരായണന് മികച്ച ടെക്നീഷ്യന്മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് ചടങ്ങിൽ പറഞ്ഞു.