ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ’24 കിസ്സെസി’ന്റെ മെയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുന്നത് പോലെ ചുംബനരംഗങ്ങള്‍ മാത്രം ചിത്രീകരിക്കുന്ന മേയ്ക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഗ്ലാമറിന്റെ പേരില്‍ എന്ത് വൃത്തികേടും കാട്ടിക്കൂട്ടുന്നതിലേക്ക് സിനിമ അധപതിച്ചുവെന്നും ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നുമാണ് വിമര്‍ശകരുടെ പക്ഷം. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്.
സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. എന്നാല്‍ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം. വണ്‍ നൈറ്റ് സ്റ്റാന്റുകള്ക്കപ്പുറം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താല്പര്യം.ചിത്രം നവംബര്‍ 23ന് റിലീസ് ചെയ്യും.