തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളായ ആര്യയും സയേഷയും കഴിഞ്ഞ മാര്‍ച്ചിലാണ് ഒന്നിച്ചത്. കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലായിരുന്നു ഇരുവരുടെയും പ്രണയം ആരാധകരുമായി പങ്കുവെച്ചത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ താരമാണ് ആര്യ. സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച റിയാലിറ്റിഷോയിൽ മലയാളി താരങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചത്. ഓഡിഷനിൽ കൂടെയായിരുന്നു മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.
വിവാഹ ശേഷം ഇരുവരും ചേർന്നുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് സെക്കൻഡുകൾക്കുള്ളിൽ തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു.ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആര്യയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ‘യു+മി’ എന്നെഴുതി കുഞ്ഞിന്റെ സ്മൈലിയും സയേഷ കുറിച്ചിട്ടുണ്ട്. ഈ സംശയങ്ങളെ കുടുംബാംഗങ്ങൾ ശരിവെച്ചുവെന്ന റിപ്പോർട്ടുകളും ഇതിനുപിന്നാലെ പുറത്തുവരുന്നുണ്ട്.