എം പത്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം.മലയാളത്തിലെ ചരിത്ര സിനിമകളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് മാമാങ്കം. ചിത്രം പറയുന്നത്
പതിനേഴാം നൂറ്റാണ്ടില്‍ വള്ളുവനാട്ടില്‍ അരങ്ങേറിയിരുന്ന ചരിത്ര പ്രധാനമായ മാമാങ്കത്തിന്‍റെയും ചാവേറുകളുടെയും കഥയാണ്.വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റ് ഒരുക്കിയതിനെക്കുറിച്ച് മോഹൻദാസ് മനോരമ ഓൺലൈനോട് മനസ്സുതുറന്നു. മോഹൻദാസ് തന്നെയായിരുന്നു ലീസിഫറിന്റെ കലാസംവിധാനവും ചെയ്തിരുന്നത്.പുല്ലും വൈക്കോലും മേഞ്ഞ കെട്ടിടങ്ങളാണ് മാമാങ്കത്തിന്റെ സെറ്റിൽ മിക്കതും.
പനയോല, മുള തുടങ്ങിയവും മണ്ണ് പോലെ തോന്നിക്കാൻ ചണവും പ്ലാസ്ട്രോപാരീസും ഫൈബറും ഉപയോഗിച്ചിരുന്നു.
ഏകദേശം 500റോളം വാളുകളും പരിചയും 200റോളം കുന്തങ്ങൾ, അമ്പും വില്ലും ആവനാഴി, ഉറുമി തുടങ്ങിയവ ഫൈബറിൽ ഉണ്ടാക്കിയെടുത്തിരുന്നു.സാധാരണ ഒരു സിനിമയിൽ ജോലി ചെയ്തിരുന്നത് പോലെ ആയിരുന്നില്ല മാമാങ്കത്തിൽ എന്നും അത് ഒരു ഡ്രീം പ്രൊജക്ട് ആണെന്നും അദ്ദേഹം പറയുന്നു.60 ദിവസത്തോളം എടുത്താണ് മാമാങ്കത്തിന്റെ സെറ്റ് പൂർത്തിയാക്കിയത്.പത്തുകോടി ചിലവഴിച്ച സെറ്റിൽ 500 മുതൽ 1000 വരെ എണ്ണയൊഴിച്ച് തെളിയിക്കുന്ന വിളക്കുകൾ ഉണ്ടായിരുന്നു.പഴമയുടെ പ്രതീതി കിട്ടാനായി ഈ വിളക്കുകളുടെ വെളിച്ചത്തിലാണ് ഷൂട്ട് ചെയ്തത്.ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ മണികണ്ഠൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്.വേണു കുന്നപ്പള്ളി ആണ് നിർമ്മാണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…