മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ ആദ്യ ചിത്രത്തിൽ എത്തിയ ദുൽഖർ സൽമാന് പക്ഷേ പിന്നീട് ഒരിക്കലും മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ തന്റെ അഭിനയ ജീവിതത്തോട് ചേർത്തു വെക്കേണ്ടി വന്നിട്ടില്ല. തൻറെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ രീതിയിൽ ഒരു ഇരിപ്പിടം ഈ ചെറുപ്പക്കാരൻ സ്വന്തമാക്കിക്കഴിഞ്ഞു .അഭിനയം പഠിക്കാൻ വേണ്ടി മുംബൈയിൽ ആക്ടിങ് സ്കൂളിൽ പോയ കഥകൾ ഇപ്പോൾ പറയുകയാണ് ദുൽഖർ സൽമാൻ.
ആക്ടിങ് സ്‌കൂളിൽ എല്ലാ ആഴ്ചയും പ്രൊജക്ട് ചെയ്യണമായിരുന്നു.കഥാപാത്രങ്ങളെ കണ്ടെത്താൻ തെരുവിൽ അലഞ്ഞു. നമ്മുടെ ജീവിതരീതിയുമായി ഒട്ടും ചേർച്ചയില്ലാത്ത കഥാപാത്രങ്ങളെ തേടുവാൻ ആണ് ഉദ്ദേശം. അതിനാൽ തന്നെ കുറെ അലഞ്ഞു .ഒടുവിൽ ഒരു ചെരുപ്പുകുത്തിയുടെ അടുത്തെത്തി. അദ്ദേഹത്തോടൊപ്പം കൂടി .അദ്ദേഹത്തിന്റെ ജീവിതരീതിയും ജീവിതശൈലികളും പാഠമാക്കി. അദ്ദേഹത്തിൻറെ അടുത്ത് ഞാൻ എന്തിനാണ് എത്തിയതെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. കൂടുതൽ ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചപ്പോൾ ഞാൻ കാരണം വ്യക്തമാക്കി .ഒടുവിൽ ഞങ്ങൾ കൂട്ടുകാരായി .അദ്ദേഹത്തിൻറെ ജോലികളും ജോലി രീതികളും അദ്ദേഹം എന്നെ പഠിപ്പിച്ചു തന്നു. ഒടുവിൽ പഠനം കഴിഞ്ഞ് പോകാൻ നേരം അദ്ദേഹം അദ്ദേഹത്തിൻറെ ജോലി കിറ്റ് എനിക്ക് സമ്മാനമായി നൽകി, ദുൽഖർ സൽമാൻ പറയുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…