2015 ഏപ്രിൽ 10ന് തീയറ്ററുകളിലെത്തിയ Arka Media Worksന്റെ ബാനറിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ബിഗിനിംഗ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണാ ദഗുബട്ടി, രമ്യ കൃഷ്ണ, തമന്ന, സത്യരാജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ റെക്കോർഡുകൾ എല്ലാം മറികടന്നാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് ഭാഷയിൽ ചിത്രികരിച്ച ചിത്രം തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആയിരം കോടിയിലെത്തിയ ചിത്രം ബാഹുബലി രണ്ടാംഭാഗം ആയിരുന്നു. കളക്ഷൻ കാര്യത്തിൽ മുന്നിലുണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങളെ എല്ലാം മറികടന്നുകൊണ്ടായിരുന്നു ബാഹുബലി 2 കുതിച്ചത്. എല്ലാ സ്ഥലങ്ങളിൽ നിന്നുമായി ഏകദേശം 2000 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന ബാഹുബലി 2 ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
2017 ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന ഇന്ന് ചിത്രത്തിന്റെ രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.