വിനയ് ഫോർട്ട് നായകനായെത്തുന്നു ഏറ്റവും പുതിയ ചിത്രമാണ് തമാശ. ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറാണ് ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം .ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് നേരത്തെ ഷൈജു ഖാലിദ് സമീർ താഹിറും ചേർന്ന് സുഡാനി ഫ്രം നൈജീരിയ ആകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇരുവർക്കും ഒപ്പം ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദും ചേർന്നിരിക്കുകയാണ്.അഷ്റഫ് ഹംസയാണ് സംവിധാനം.അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.സമീർ താഹിർ ആണ് ഛായാഗ്രാഹകൻ.