യുവതാരം അഷ്കർ അലിയെ നായകനാക്കി ആക്കി നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ചിത്രമാണ് ജീം ബൂം ബാ. അഷ്കർ അലിയോടൊപ്പം അനീഷ് ഗോപൻ , നേഹ സക്സേന, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് .സച്ചിൻ വി.ജി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ചിത്രത്തിന് വേണ്ടി ഫെജോ ഒരുക്കിയ റാപ്പ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അതിരന്റെ സംഗീത സംവിധായകൻ പി എസ് ശ്രീഹരി ആണ് ഇതിന്റെ സംഗീതം