ബാഹുബലിക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർ ആർ ആർ (രാമ രാവണ രാജ്യം). രാംചരൻ തേജയും ജൂനിയർ എൻടിആർ ഉം ആണ് ചിത്രത്തിലെ പ്രദാന താരങ്ങൾ. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി ആരാധകരെ ഞെട്ടിക്കുക്ക ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗത്തിനായി 45 കോടി രൂപയാണ് ചിലവിടുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം വലിയ മുടക്കുമുതലിലാണ് ഒരുക്കുന്നതെന്ന് നേരുത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു ആക്ഷൻ സീനിനു വേണ്ടി ഇത്രയും രൂപ ചിലവാക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. രാംചരണിനും എൻടിആർനുമൊപ്പം രണ്ടായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഈ രംഗത്തിൽ ഉൾപെട്ടിട്ടുള്ളതെന്നാണ് സൂചനകൾ.