Categories: NewsTamil

50 കോടിയും കടന്ന് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് റൗഡി ബേബിയുടെ ജൈത്രയാത്ര

ധനുഷിന്റെയും സായി പല്ലവിയുടെയും ചിത്രമായ മാരി 2 വിലെ ‘റൗഡി ബേബി’ എന്ന ഗാനം പുതിയ റെക്കോർഡ് കൈവരിച്ചിരിക്കുകയാണ്. മലയാളത്തിന്റെ മലർ മിസ് സായ് പല്ലവിയുടെ നൃത്തച്ചുവടുകൊണ്ട് ഗാനം ശ്രദ്ധനേടിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഒരു കോടിയിലധികം ആളുകൾ കണ്ട ഈ ഗാനത്തിന് ഇപ്പോൾ അഞ്ചു മാസം ആകുമ്പോൾ 50 കോടിയിലധികം വ്യൂവേഴ്സ് ആണ് ഉള്ളത്.തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആയിരുന്നു നായകൻ.

ധനുഷ് ഒരു മികച്ച ഡാൻസർ ആണെങ്കിലും ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായി പല്ലവി റൗഡി ബേബിയിൽ കാഴ്ച വച്ചത് എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. നായകന്മാർ മാത്രം ചെയ്യുന്ന ഫാസ്റ്റ് നമ്പർ സ്റ്റെപ്പുകൾക്കാണ് ധനുഷിനൊപ്പം സായ് പല്ലവി ചുവടുവച്ചത്. ചുവടുകൾക്കൊപ്പം സായിപല്ലവിയുടെ അഭിനയവും ആരാധകരുടെ മനംകവന്നിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രാഫർ പ്രഭുദേവയാണ്. യുവൻ ശങ്കർരാജ ഈണം നൽകിയ ഈ ഗാനം യൂട്യൂബ് ട്രെൻഡിംങ്ങിൽ ഒന്നാമതെത്തിയിരുന്നു. ഗാനമാലപിച്ചത് ധനുഷും ദീയും ചേര്‍ന്നാണ്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago