ബോളിവുഡ് സൂപ്പർ താരം സൽമാന്റെ ബ്രഹ്മാണ്ട ചിത്രം ഭാരതിനോടൊപ്പം മത്സരിക്കാനൊരുങ്ങുകയാണ് മലയാളത്തിലെ യുവതാരം ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയാഫാക്ടര്‍. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ചിത്രങ്ങളൊരുക്കിയ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. ചിത്രം ജൂൺ അഞ്ചിന് റംസാൻ ദിനത്തിൽ തിയേറ്ററുകളിലെത്തും.2014ല്‍ റിലീസായ ഓഡ് ടു മൈ ഫാദര്‍ എന്ന ദക്ഷിണകൊറിയന്‍ സിനിമയില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് ഭാരത്. കത്രീന കൈഫാണ് നായിക.ജാക്കി ഷ്റോഫ്, തബു, സുനില്‍ ഗ്രോവര്‍, ദിഷാ പട്ടാനി, സൊനാലി കുല്‍ക്കര്‍ണി , വരുണ്‍ ധവാൻ എന്നിവരാണ് മറ്റു താരങ്ങൾ.മാര്കിന് ലാസ്കവിക് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
തേരേ ബിന്‍ ലാദന്, ദ ഷൗക്കീന്‍സ്, തേരേ ബിന്‍ ലാദന് - ഡെഡ് ഓര് എലൈവ്, പരമാണു ദ സ്റ്റോറി ഒഫ് പൊക്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ സോയാ ഫാക്ടര്‍.ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായ നിഖില്‍ ഖോഡ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെതായി ഇനി റിലീസ് ആകാൻ ഉള്ളത് തമിഴില്‍ വാന്‍, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങൾ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…